പെരുമാറ്റചട്ടലംഘനം : 90 ശതമാനം പരാതികളും പരിഹരിച്ചു
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ 90 ശതമാനവും തീര്‍പ്പാക്കിയതായി ചേമ്പറില്‍ ചേര്‍ന്ന നിരീക്ഷണസമിതിയോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളെല്ലാം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കി നീക്കം ചെയ്തു. പരാതിക്കാര്‍ക്ക് മറുപടി നല്‍കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥിയായ സഹകരണസംഘം കലക്ഷന്‍ ഏജന്റ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വരണാധികാരിക്ക് നിര്‍ദേശം നല്‍കിയെന്നും വ്യക്തമാക്കി.
കമ്മിറ്റി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.










