തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് പരിശീലനം തുടങ്ങി

post

കൊല്ലം ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥപരിശീലനത്തിന് തുടക്കമായി. ആകെ 28 കേന്ദ്രങ്ങളിലാണ് നടത്തുന്നത്. എല്ലായിടത്തും രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനുമായി സെഷനുകള്‍ 29 വരെ ഉണ്ടാകും. 3812 പ്രിസൈഡിംഗ് ഉദ്യോഗസ്ഥരെയും അത്രതന്നെ ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

നിയോഗിതരായ എല്ലാവരും ഒഴിവാക്കാന്‍ അപേക്ഷിച്ചവര്‍ ഉള്‍പ്പടെ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. അതത് വരണാധികാരികളുടെ അനുമതിയോടെ മാത്രം പങ്കെടുക്കേണ്ട തീയതി പുന:ക്രമീകരിക്കാമെന്നും വ്യക്തമാക്കി.