സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണം

post

എക്സൈസ് വകുപ്പിന്റെയും വിമുക്തിമിഷന്റെയും ആഭിമുഖ്യത്തില്‍ 'ഒന്നിക്കാം ലഹരിക്കെതിരെ' ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ജി.നിര്‍മല്‍കുമാര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം.നൗഷാദ് അധ്യക്ഷനായി. വിമുക്തി ഡീഅഡിക്ഷന്‍ സെന്റര്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പി.വി അശ്വതി ക്ലാസ്സ് നയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.സി. ബൈജു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അരവിന്ദ് ഘോഷ്, ഉദ്യോഗസ്ഥരായ എ.രാജു, ആര്‍.രജിത്ത്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.