തദ്ദേശതിരഞ്ഞെടുപ്പ് : തിരഞ്ഞെടുപ്പ് ചെലവിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം

post

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ചെലവ്പരിധി കൃത്യമായി പാലിക്കുകയും കണക്ക് സമര്‍പിക്കുകയും വേണമെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.

പരമാവധി തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപ, ബ്ലോക്ക് പഞ്ചായത്തില്‍ 75,000, ജില്ലാ പഞ്ചായത്തില്‍ 1,50,000, മുനിസിപ്പാലിറ്റിയില്‍ 75,000, രൂപയും കോര്‍പ്പറേഷനില്‍ 1,50,000 രൂപ വരെയും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം കണക്ക് നല്‍കണം. www.sec.kerala.gov.in വെബ് സൈറ്റില്‍ 'ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോഡ്യൂളി'ല്‍ കണക്ക് സമര്‍പ്പിക്കാം. ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.