തിരഞ്ഞെടുപ്പ്: ജില്ലയിൽ 4257 സ്ഥാനാർഥികൾ

post

ആകെ 6110 നാമനിർദേശ പത്രികകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. ജില്ലയിൽ മുനിസിപ്പാലിറ്റി, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി 4257 പേർ സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. ഇതിൽ 2114 പേർ പുരുഷൻമാരും 2143 വനിതകളുമാണ്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ 6110 നാമനിർദേശ പത്രികകൾ ലഭിച്ചു. ഇതിൽ 3033 എണ്ണം സമർപ്പിച്ചത് പുരുഷൻമാരും 3077 എണ്ണം വനിതകളുടേതുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 132 നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് ( നവംബർ 22) രാവിലെ 11 മുതൽ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക.

ഇലക്ഷൻ ഗൈഡ്: ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കുന്ന ഇലക്ഷൻ ഗൈഡ് 2025 ന്റെ കവർ ഡിസൈനിങ്, പേജ് ലേഔട്ട്, പ്രിന്റിംഗ് എന്നിവ നിർവഹിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 04862 233036