ബാലാവകാശ വാരാചരണം സമാപിച്ചു

post

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന് സമാപനമായി. വാരാചരണത്തോട് അനുബന്ധിച്ച് സൈബർ ലോകം അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ സ്‌കൂൾ കൗൺസിലർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

പൈനാവ് കുയിലിമല ഗിരിറാണി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു നിർവഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്‌തി ബി.എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സെബാസ്റ്റ്യൻ മാത്യു അന്താരാഷ്ട്ര ശിശുദിന സന്ദേശം നൽകി ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ വി ഐ, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു പി.ജി , ഇടുക്കി സൈബർ സെൽ ഡി വൈ എസ് പി ബിജു കെ.ആർ , പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ് എന്നിവർ പ്രസംഗിച്ചു.