ഡാറ്റാ എന്‍ട്രി, ഡിടിപി കോഴ്സുകളിൽ സീറ്റൊഴിവ്

post

പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നുമാസം ദൈര്‍ഘ്യമുള്ള സൗജന്യ ഡാറ്റാ എന്‍ട്രി, ഡിടിപി കമ്പ്യൂട്ടര്‍ കോഴ്സുകളിലയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. ആലുവ ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. അടിസ്ഥാനയോഗ്യത; പത്താം ക്ലാസ്. ഡി.ടി.പി കോഴ്‌സിന് ഡാറ്റ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ 04842623304, 6282658374.