തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകൻ ജില്ലയിലെത്തി

post

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഇടുക്കി ജില്ലയുടെ ചുമതലയുള്ള പൊതു നിരീക്ഷകൻ രാജു.കെ ഫ്രാൻസിസ് ജില്ലയിലെത്തി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ സുജ വർഗീസ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പൊതുനിരീക്ഷകൻ വിലയിരുത്തി. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് രാജു കെ ഫ്രാൻസിസ്.