ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
വി.എസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. വയനാട് എടവക ഗ്രാമപഞ്ചായത്തിലെ മൂളിത്തോടിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ.വി വിജോൾ, സൽമ മോയിൻ,അംഗങ്ങളായ ഇന്ദിര പ്രേമചന്ദ്രൻ, പി. ചന്ദ്രൻ, പി.കെ അമീൻ, രമ്യ താരേഷ്, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതാ വിജയൻ, ഉഷ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്,നാഷണൽ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിനി, സി.ഡി.പി.ഒ സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.










