ഭരണഭാഷാ സേവന പുരസ്കാരം ബിജു ജോസഫിന്
ഭരണരംഗത്ത് മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭരണഭാഷാ സേവന പുരസ്കാരം വയനാട് സുല്‍ത്താന്‍ ബത്തേരി കിടങ്ങനാട് വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ബിജു ജോസഫിന്. ജില്ലാതലത്തില്‍ നടന്ന് ക്ലാസ്-ത്രി വിഭാഗത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് ആസൂത്രണ ഭവന് പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷ പരിപാടിയില്‍ എ.ഡി.എം കെ ദേവകി ബിജു ജോസഫിന് സത് സേവന സര്‍ട്ടിഫിക്കറ്റ് കൈമാറി.










