സർക്കാർ ഉദ്യോഗസ്ഥർക്ക് വായ്പ

post

ജില്ലയിലെ പട്ടികജാതി /പട്ടികവർഗ വിഭാഗക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ കോർപ്പറേഷൻ നൽകുന്ന വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ആറുവർഷം സർവീസ് കാലാവധി ബാക്കിയുള്ളവർക്ക് ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി നാല് ലക്ഷം രൂപ വരെ 10 ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. ഫോൺ : 9400068503. കൂടുതൽ വിവരങ്ങൾക്ക് പന്തളം പോസ്റ്റ് ഓഫീസിന് സമീപം അഞ്ജലി ബിൽഡിംഗ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.