മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട് മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കിഴക്കേക്കര-തെക്കുംപുറം, ഗ്രാമദീപം വായനശാല-ചമ്മലക്കുന്ന് റോഡുകളുടെ ഉദ്ഘാടനം എ പ്രഭാകരന്‍ എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് കിഴക്കേക്കര-തെക്കുംപുറം റോഡ് 320 മീറ്ററും, ഗ്രാമദീപം വായനശാല-ചമ്മലക്കുന്ന് റോഡ് അഞ്ച് ലക്ഷം രൂപ ചെലവിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി ശിവദാസന്‍, അംഗങ്ങളായ കെ.ബി പ്രശോഭ്, വി ലക്ഷ്മണന്‍, ബേബി ഗണേഷ്, സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










