തിരഞ്ഞെടുപ്പ് 2025: സര്‍ക്കാര്‍ ജീവനക്കാര്‍ വിവരങ്ങള്‍ നല്‍കണം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള 2025 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ്വെയര്‍ മുഖേന അപ്ലോഡ് ചെയ്യണം. എല്ലാ ഗ്രാമപഞ്ചായത്ത് /മുനിസിപ്പല്‍ /കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, പി.എസ്.യു.കള്‍, യൂണിവേഴ്‌സിറ്റി, പി.എസ്.സി.,എയ്ഡഡ് കോളേജ് ആന്‍ഡ് സ്‌കൂള്‍, സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനങ്ങള്‍, തുടങ്ങിയവയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങളാണ് നല്‍കേണ്ടത്. ഒക്ടോബര്‍ 31 ന് മുന്‍പായി ഇ-ഡ്രോപ്പ് സോഫ്റ്റ്വെയറില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് നവംബര്‍ ഏഴിന് മുമ്പായി ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് ഹാര്‍ഡ് കോപ്പി, അക്‌നോളജ്‌മെന്റ് സഹിതം അതത് എല്‍.എസ്. ജി.ഡി. സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. സെക്രട്ടറിമാര്‍ അവ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ക്ക് കൈമാറണം.










