കാപ്പി കർഷകർക്ക് സെമിനാർ സംഘടിപ്പിച്ചു

post

വയനാട് കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയായ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കുവേണ്ടി സെമിനാർ സംഘടിപ്പിച്ചു. കോട്ടത്തറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്താൽ ഉണ്ടാകാവുന്ന അപകട സാധ്യതകൾ തരണം ചെയ്യാൻ കർഷകർ തയ്യാറാകണമെന്നും കാർഷിക മേഖലയിലെ പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു. കാപ്പിയുടെ വിളവ് വർധിപ്പിക്കാനുള്ള പുനരുജ്ജീവന കാർഷിക രീതികൾ സെമിനാറിൽ ചർച്ചയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപുറം, കോട്ടത്തറ പാൽ സൊസൈറ്റി പ്രസിഡന്റ് എം.സി സത്യൻ, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ കോ ഓർഡിനേറ്റർ മുഹമ്മദ് അഫ്‍ലാൽ എന്നിവർ സംസാരിച്ചു.