വിഷന്‍ 2031 സെമിനാര്‍; തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

post

വിഷന്‍ 2031 ന്റെ ഭാഗമായ തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറിന്റെ പ്രചരണാര്‍ഥം കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ ലേബര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരത്തിലെ തൊഴിലാളികള്‍ക്കായി ചിന്നക്കട ഡോക്ടേഴ്‌സ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മേയര്‍ ഹണി ഉദ്ഘാടനം ചെയ്തു. ത്വക്ക്, കണ്ണ്, എല്ല്, ഇ.എന്‍.ടി, ജനറല്‍ വിഭാഗം പരിശോധനകളാണ് നടത്തിയത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ജീവിതശൈലിരോഗ പരിശോധനയും ലഭ്യമാക്കി. സൗജന്യ മരുന്ന്‌വിതരണവും നടത്തി. 200 തൊഴിലാളികള്‍ പങ്കെടുത്തു.

റീജയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം ജി സുരേഷ് അധ്യക്ഷനായി. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ എ ബിന്ദു, ജില്ലാ ലേബര്‍ ഓഫീസിനെ പ്രതിനിധീകരിച്ച് സുജിത് ലാല്‍, എ സനല്‍ സലാം, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാംസാജ്  തുടങ്ങിയവര്‍ പങ്കെടുത്തു.