വൈത്തിരി പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്
വയനാട് വൈത്തിരി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി ഇനി പുതിയ കെട്ടിടത്തിൽ. ടൗൺ ഭാഗത്തുള്ള പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റിയ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിർവഹിച്ചു. വിപുലമായ സൗകര്യങ്ങളോടെും മികച്ച സംവിധാനങ്ങളോടെയും പ്രവർത്തിക്കാൻ അനുയോജ്യമായ കെട്ടിടത്തിലേക്കാണ് ലൈബ്രറി മാറ്റി പ്രവര്‍ത്തനം മാറ്റിയത്. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. തേമസ്, എൻ.ഒ. ദേവസ്സി, ഒ ജിനിഷ, മെമ്പർമാരായ മേരിക്കുട്ടി മൈക്കിൾ, വി.എസ് സുജിന, ഹേമലത, ബി ഗോപി വാർഡ് മെമ്പർ ജോഷി വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് എന്നിവർ പങ്കെടുത്തു.










