കുടുംബശ്രീ പ്രീമിയം കഫേയില്‍ സര്‍വീസ് സ്റ്റാഫ് നിയമനം
കുടുംബശ്രീ പ്രീമിയം കഫേയില്‍ സര്‍വീസ് സ്റ്റാഫുകള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 29 രാവിലെ 11 ന് പത്തനംതിട്ട നഗരസഭ ഹാളില്‍ നടത്തും. പത്തനംതിട്ട നഗരസഭ പരിധിയിലുള്ള പത്താംക്ലാസ്സ് യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ യോഗ്യത തെളിയിക്കുന്ന രേഖ ഉള്‍പ്പടെ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലോ പത്തനംതിട്ട നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 28 പകല്‍ മൂന്ന്. ഫോണ്‍ : 0468 2221807.










