കോയിപ്രം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന നേട്ടം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും പത്തനംതിട്ട കോയിപ്രം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. പുല്ലാട് സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലിജോയ് കുന്നപ്പുഴ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി എ എസ് മുഹമ്മദ് ഷാജി അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു വര്‍ക്കി, ഉണ്ണികൃഷ്ണന് നായര്‍, സണ്ണി ചിറ്റേഴത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രാജശേഖരന് നായര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രജീഷ് ലാല്‍, റിസോഴ്സ് പേഴ്സണ്‍ വി സുമേഷ്കുമാര്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ചന്ദ്രിക മുരളി, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










