വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് അംഗം സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോയി ജോസഫ് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനം സദസില്‍ നടത്തി. വികസന സദസിന്റെ ലക്ഷ്യം, പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് എന്നിവ സെക്രട്ടറി എസ് രേണുകാദേവി അമ്മാള്‍ അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 134 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പാലിയേറ്റീവ് കെയറിനായി 45.7 ലക്ഷം രൂപ ചിലവഴിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നിവയ്ക്കായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പാക്കി.
കൂത്താട്ടുകുളം എസ് സി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സദസില്‍ പഞ്ചായത്ത് അംഗങ്ങളായ എം ജെ ജിനു, എലിസബത്ത് തോമസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.