പഠനമുറി പൂര്‍ത്തീകരണ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും നിർവഹിച്ചു

പത്തനംതിട്ട ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പദ്ധതിയിലെ പഠനമുറി പൂര്‍ത്തീകരണ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ആര്‍ അനീഷ സ്വാഗതം ആശംസിച്ചു. ഇലന്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സാം. പിതോമസ് അധ്യക്ഷനായി.