ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസമൊരുക്കി തൊഴിൽ മേള

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. സി-ഡിറ്റ്, അസാപ് എന്നിവയുമായി ചേർന്ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിച്ച മേള പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി,ടാറ്റ ലൈഫ്, ഫുഡ്സോവ, ടെസ്‌ല ഗ്രൂപ്പ്, അമാന ടൊയോട്ട, സുസുകി, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, മലബാർ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്‌സ്, സ്വെഞ്ചറി ഫാഷൻ സിറ്റി, ഫ്ലിപ്കാർട്ട് തുടങ്ങി 44 പ്രമുഖ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടായി മേളയിൽ.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ,മാനന്തവാടി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻവിപിൻ വേണുഗോപാൽ, കൗൺസിലർ പി. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ചന്ദ്രൻ, വി ബാലൻ, വിജ്ഞാന കേരളം ഫാക്കൽറ്റി എസ് അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം ഇന്റേൺ അസിം മാലിക്, സി.ഡിറ്റ് മാനേജർ എ.വി അനീഷ്, അസാപ്പ് പ്രതിനിധി ശ്രേയ എന്നിവർ പങ്കെടുത്തു.