വൈത്തിരി താലൂക്ക് ആശുപത്രിയിൽ പുനർജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു

post

വയനാട് മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുനർജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. 80 വളണ്ടിയർമാരാണ് നാല് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. ആശുപത്രി ഉപകരണങ്ങൾ, കട്ടിൽ, കസേര, സ്ട്രച്ചർ, കബോർഡുകൾ, തുടങ്ങിയ തുരുമ്പെടുത്ത ഉപകരണങ്ങൾ വിദ്യാര്‍ത്ഥികൾ ഉപയോഗയോഗ്യമാക്കി.

സർക്കാർ സ്ഥാപനങ്ങളിലെ ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന ഉപകരണങ്ങൾ സ്റ്റേറ്റ് ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കി മാറ്റുന്ന കർമ്മ പദ്ധതിയാണ് പുനർജനി ക്യാമ്പ്. ഹോസ്പിറ്റൽ സൂപ്രണ്ട് പ്രിയാ സേനൻ, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആനിയമ്മ മാത്യു, കോളജ് പ്രിൻസിപ്പൽ ബി എസ് ജവ്ഹറലി, പോളിടെക്നിക് കോളജ് ഇലക്ട്രോണിക്സ് വിഭാഗം തലവൻ കെ പി സുരേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സ്മിനിമോൾ , കെ എസ് പ്രകാശ് ബാബു, വളണ്ടിയർ സെക്രട്ടറി ലിയ അന്ന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.