ആലപ്പുഴ ജില്ലയിലെ വെള്ളാപ്പള്ളി പാലം ഉദ്ഘാടനം ചെയ്തു

post

അതിദരിദ്രരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ നഗരസഭയിലെ സിവ്യൂ, പവര്‍ഹൗസ്സ് എന്നീ വാര്‍ഡുകളെ ബന്ധിപ്പിച്ചു നിർമ്മിച്ച വെള്ളാപ്പള്ളി പാലത്തിന്റെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സെന്റ് ഫ്രാൻസിസ് അസീസി പാരീഷ് ഹാളിൽ നിർവ്വഹിച്ചു.അതിദരിദ്രരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു.

ഭൂമി, വീട്, ഭക്ഷണം, തുടർചികിത്സ തുടങ്ങിയവ ആവശ്യമുള്ളവരെ കണ്ടെത്തി അവർക്കുവേണ്ട സഹായങ്ങൾ നൽകുന്നതിന് സർക്കാർ ചിട്ടയായി പ്രവർത്തിച്ചു. നവംബർ ഒന്നിന് ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കേരളത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നുകോടി രൂപ ചെലവിൽ സിവ്യൂ, പവര്‍ഹൗസ്സ് വാര്‍ഡുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി പാലത്തിന്റെ നിർമ്മാണം. 7.5 മീറ്റർ ക്യാരേജ് വീതിയിൽ ഇരുവശവും നടപ്പാത ഉൾപ്പടെ 15.65 മീറ്റർ നീളത്തിൽ ജലഗതാഗതത്തിനു തടസ്സമാവാത്ത രീതിയിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്.

ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, എം ജി സതീദേവി, എ എസ് കവിത, നഗരസഭാഗംങ്ങളായ ഹെലൻ ഫെർണ്ണാണ്ടസ്, റഹിയാനത്ത്, ഫാ. ആന്റണി തട്ടകത്ത്, ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.