വളപ്പില്‍- കായംകുളം പറമ്പ് റോഡ് തുറന്നു

ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച പള്ളാത്തുരുത്തി വാര്‍ഡിലെ വളപ്പില്‍- കായംകുളം പറമ്പ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. നഗരസഭാധ്യക്ഷ കെകെ ജയമ്മ ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം ആർ പ്രേം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ എസ് കവിത, പള്ളാത്തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ ബീന രമേശ്, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.