റേഷൻ വ്യാപാരികൾക്ക് 1,000 രൂപ ഉത്സവബത്ത

post

ഓണത്തിന്റെ ഭാഗമായി റേഷൻ വ്യാപാരികൾക്ക് അനുവദിക്കാറുള്ള ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 13,900 റേഷൻ വ്യാപാരികൾക്ക് ഉത്സവബത്ത അനുവദിക്കുന്നതിന് 1.39 കോടി രൂപ അനുവദിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഉത്സവബത്ത അനുവദിച്ചത്.

ഉത്സവബത്ത ലഭിക്കുന്ന വിവിധ തൊഴിൽ വിഭാഗങ്ങൾക്കൊപ്പം വരും വർഷങ്ങളിൽ റേഷൻ വ്യാപാരികളെയും കൂടി ഉൾപ്പെടുത്തുവാൻ ശുപാർശ നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.