'അറിവിടം പ്ലേസ്‌കേപ്പ്' ശിലാസ്ഥാപനം നിർവഹിച്ചു

കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ പുനരുജ്ജീവനവും സൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ടുള്ള അറിവിടം പ്ലേസ്‌കേപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം ബാലഭവൻ ചെയർമാൻ അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യാതിഥിയായി. ട്രിഡ ചെയർമാൻ കെ. സി വിക്രമൻ, സംസ്ഥാന ശിശുക്ഷേമ സമിതി ചെയർമാൻ അരുൺ ഗോപി, യു.ആർ.ബി.എസ്. നോഡൽ ഓഫീസർ പി. എൻ. രാജേഷ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ സന്നിഹിതരായി. ബാലഭവൻ എക്‌സിക്യൂട്ടിവ് ഓഫീസർ ഒ. കെ. രാജൻ സ്വാഗതവും പ്രിൻസിപ്പൽ സുഭാഷിണി തങ്കച്ചി കൃതജ്ഞതയും രേഖപ്പെടുത്തി.