വിഷൻ 2031-സർവ്വേ ഭൂരേഖ വകുപ്പ് സെമിനാർ ഒക്ടോബർ 17 ന്

post

ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിഷൻ 2031 ന്റെ ഭാഗമായി സർവേയും ഭൂരേഖയും വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഒക്ടോബർ 17ന് നടക്കും. കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബ്ബിൽ രാവിലെ പത്തിന് നടക്കുന്ന സെമിനാർ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

2031-ൽ സർവെ വകുപ്പിന്റെ പ്രവർത്തനങ്ങൾ എങ്ങനെ ആകണം, സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്തണം, ആവശ്യമായ നിയമനിർമ്മാണങ്ങൾ ഏത് മേഖലകളിൽ വേണം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ചയാകും.

'കേരളത്തിലെ ഭൂരേഖ ഭരണ നിർവഹണത്തിന്റെ ആധുനികവൽക്കരണം:ദർശനവും ,തന്ത്രപരമായ കർമ്മരേഖയും’ എന്ന വിഷയം മന്ത്രി കെ രാജൻ അവതരിപ്പിക്കും.

ചടങ്ങിൽ റവന്യൂ ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി എം.രാജമാണിക്യം അധ്യക്ഷത വഹിക്കും. സർവെ വകുപ്പ്: ഒരു ദശാബ്ദക്കാലത്തെ നാഴികക്കല്ലുകൾ എന്ന വിഷയത്തിൽ സെക്രട്ടറി അവതരണം നടത്തും.

തുടർന്ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. സർവെയും ഭൂരേഖയും വകുപ്പും ഡയറക്ടർ സീറാം സാംബശിവ റാവു സ്വാഗതം ആശംസിക്കും.

'ഫ്രം ഡിജിറ്റൽ സർവ്വേ ടു കൺക്ലൂസീവ് ടൈറ്റിൽ- ബിൽഡിംഗ് എ ട്രാൻസ്പരന്റ് ആന്റ് സെക്വർ ലാൻഡ് സിസ്റ്റം' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ സർവ്വേ ഓഫ് ഇന്ത്യ മുൻ അഡീഷണൽ സർവ്വേയർ ജനറൽ പി.വി രാജശേഖർ, ലാൻഡ് റവന്യൂ വകുപ്പ് ജോയിന്റ് കമ്മീഷണർ കെ.മീര, ഐഎൽഡി എം ഡയറക്ടറും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറിയുമായ അനു എസ് നായർ, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ പ്രൊഫ.രാമകുമാർ, പരിസ്ഥിതി നിയമ വിദഗ്ദൻ അഡ്വ.ഹരീഷ് വാസുദേവൻ തുടങ്ങിയവർ സംസാരിക്കും.

ടുവേഡ്‌സ് ട്രാൻസ്പരന്റ് ആന്റ് സിറ്റിസൺ -സെൻട്രിക് ലാൻഡ് ഗവർണൻസ് ത്രൂ സ്മാർട്ട് ടെക്‌നോളജീസ്' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എൻ ഐസി ജോയിന്റ് ഡയറക്ടർ അരുൺ വർഗ്ഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ബി.ജി ശ്യാം കൃഷ്ണ, യൂസർ ഇന്റർഫേസ് ആന്റ് യൂസർ എക്‌സ്പീരിയൻസ് എക്‌സ്‌പേർട്ടുമാരാ ബിനൂജ്, ജോംസ്, തിരുവനന്തപുരം ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ അരുൺ സുരേന്ദ്രൻ, കേരള യൂണിവേഴ്‌സിറ്റി ഇന്നോവേഷൻ ആന്റ് ടെക്‌നോളജീസ് പ്രൊഫസർ & ഡീൻ ഡോ.അഷറഫ് എന്നിവർ സംസാരിക്കും.

'ഫ്യൂച്ചർ റെഡി കേരള'- ലാന്റ് ഡാറ്റ ആസ് ഫൗണ്ടേഷൻ ഫോർ ബിൽഡിംഗ് എ സസ്‌റ്റൈനബിൾ ആന്റ് ഇൻവെസ്റ്റബിൾ കേരള' എന്ന വിഷയത്തിൽ സ്മാർട്ട്‌സിറ്റി സിഇ ഒ രാഹുൽ കൃഷ്ണ ശർമ്മ, ഐസിഎഫ്ഒഎസ്എസ് ഡയറക്ടർ ഡോ റ്റി.റ്റി സുനിൽ, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.വി നമശിവായം എന്നിവർ സംസാരിക്കും.

'ഫ്യൂച്ചറിസ്റ്റിക് സർവ്വേ ഡിപാർട്ട്‌മെന്റ് - ഫ്രം സർവ്വേയേഴ്‌സ് ടു ജിയോസ്‌പേഷ്യൽ ലാന്റ് അഡ്മിനിസ്‌ട്രേറ്റേർസ്' എന്ന വിഷയത്തിൽ എം ആർ ജയകുമാർ, ജോൺ ബോസ്‌കോ, എം.എസ് സൗമ്യ, എസ് അജിത്ത്, അനീന്ദ്രൻ, എം എസ് അരുൺ എന്നിവർ സംസാരിക്കും.

തുടർന്ന് പാനൽ ചർച്ചയിൽ നിന്ന് ഉരുതിരിയുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് മന്ത്രി കെ രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. ലാൻഡ് റവന്യൂ കമ്മീഷണർ കെ ജീവൻ ബാബു നന്ദി പറയും.