എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം; സുപ്രീം കോടതി ആനുകൂല്യം എല്ലാ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന് സർക്കാർ

post

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ ആനുകൂല്യം സംസ്ഥാനത്തെ എല്ലാ സ്‌കൂൾ മാനേജ്‌മെന്റുകൾക്കും നൽകണമെന്ന നിലപാട് കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ആനുകൂല്യം പൊതുവായി എല്ലാ മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനോട് സർക്കാരിന് അനുകൂല അഭിപ്രായമാണുള്ളത്. ഈ നിലപാട് ഔദ്യോഗികമായി സുപ്രീം കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.