വികസന സദസുമായി കുളനട ഗ്രാമപഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുളനട ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. കുളനട ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സി അംബിക അവതരിപ്പിച്ചു.
25 കുടുംബങ്ങളെ അതിദരിദ്ര മുക്തമാക്കി. ഡിജി കേരളം വഴി കണ്ടെത്തിയ 933 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ വഴി 245 പേര്‍ക്ക് വീട് നല്‍കി. 20 വീട് നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. തരിശ് ഭൂമിയില്‍ കൃഷി, പന്നി ശല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക, പോളച്ചിറ തോട് വൃത്തിയാക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോ പ്രദര്‍ശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പോള്‍ രാജന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി ഗീതാദേവി, എല്‍സി ജോസഫ്, അംഗങ്ങളായ ബിജു പരമേശ്വരന്‍, സാറാമ്മ കുഞ്ഞുകുഞ്ഞ്, ആര്‍ ബിന്ദു, സിബി നൈനാന്‍ മാത്യു, പി ആര്‍ പുഷ്പകുമാരി, ഷീജാ മോനച്ചന്‍,അസിസ്റ്റന്റ് സെക്രട്ടറി പി ചാന്ദ്‌നി, ഉദ്യോഗസ്ഥര്‍,കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.