മൈലപ്രയില്‍ വികസന സദസ് സംഘടിപ്പിച്ചു

പത്തനംതിട്ട മൈലപ്ര കൃഷി ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സദസ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത വികസനം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ വളര്‍ച്ച ജനങ്ങളുമായി പങ്കുവയ്ക്കാനും ആശയം സ്വീകരിക്കാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. അഭിപ്രായം കേള്‍ക്കാനും പ്രശ്‌നപരിഹാരത്തിനും ശ്രമിക്കും. സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രാദേശിക ഭരണകൂടത്തിന്റെ വികസന നേട്ടവും ചര്‍ച്ചയാകും. മൈലപ്രയിലെ മാറ്റം ചിന്തകള്‍ക്കപ്പുറമാണ്. പ്രതിഷേധത്തിനോ സമരങ്ങള്‍ക്കോ ഇടം കൊടുക്കാതെ മുന്നോട്ട് പോയ ഭരണ സമിതിയാണ് മൈലപ്രയിലേത്. വികസന കാര്യങ്ങളില്‍ ജനകീയ ഇടപെടല്‍ ഉണ്ടായി. പഞ്ചായത്തിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് അടുക്കുന്നു. അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന മൈലപ്ര ആശുപത്രി ഉന്നത നിലവാരമുള്ള കുടുംബാരോഗ്യ കേന്ദ്രമായി. സ്‌കൂളുകളില്‍ വികസനത്തിന്റെ പുതിയ അധ്യായം തുറന്നതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതിദാരിദ്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം, ഭിന്നശേഷിക്കാരുടെ ക്ഷേമം തുടങ്ങിയവയില്‍ ഗ്രാമപഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുന്നതായി അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു. ആസൂത്രണ സമിതി, വര്‍ക്കിങ് ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍, സ്ഥിരം ക്ഷേമസമിതി എന്നിവയിലെ നിര്‍ദേശവും ശുപാര്‍ശയും ആവശ്യവും പരിഗണിച്ച് വിവിധ പ്രവര്‍ത്തനം നടത്താനായെന്ന് അവര്‍ വ്യക്തമാക്കി.
മൂന്ന് സെഷനുകളായാണ് വികസന സദസ് സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന റിപ്പോര്‍ട്ട് സെക്രട്ടറി കെ കെ ദിലീന അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. ലൈഫ് മിഷനിലൂടെ 45 കുടുംബങ്ങള്‍ക്ക് ഭവനം നല്‍കി. ഭൂമിയില്ലാത്ത നാല് ഗുണഭോക്താക്കള്‍ക്ക് വസ്തു ലഭ്യമാക്കി. വിളര്‍ച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പാക്കിയ വിവ കേരളം ക്യാമ്പയിന്‍ ലക്ഷ്യത്തിലെത്തിച്ച ആദ്യ ഗ്രാമപഞ്ചായത്താണ് മൈലപ്ര.
റിസോഴ്‌സ് പേഴ്‌സണ്‍ പ്രകാശ് വികസന സദസിന്റെ ലക്ഷ്യം അവതരിപ്പിച്ചു. സദസില്‍ നിന്ന് നിര്‍ദേശവും അഭിപ്രായവും സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യു വര്‍ഗീസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സജു മണിദാസ്, അംഗങ്ങളായ ജെസി സാമുവല്‍, കെ എസ് പ്രതാപന്‍, റജി എബ്രഹാം, ജോണ്‍ എം സാമുവല്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.