വികസന സദസില്‍ അറിവ് പകര്‍ന്ന് കെ-സ്മാര്‍ട്ട് ക്ലിനിക്കും വിജ്ഞാന കേരളവും

post

വികസന സദസിന്റെ ഭാഗമായി പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കെ-സ്മാര്‍ട്ട് ക്ലിനിക്കും വിജ്ഞാന കേരളം സ്റ്റാളും സംഘടിപ്പിച്ചു.  കെ-സ്മാര്‍ട്ട് ക്ലിനിക്കിലൂടെ വിവിധ തദ്ദേശ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കി.

ജനനം മുതല്‍ ഒരു വ്യക്തിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പരമാവധി സേവനം നല്‍കുന്നതിനാണ് കെ-സ്മാര്‍ട്ട് പദ്ധതി.  ദൈനംദിന പ്രവര്‍ത്തനത്തിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും കെ സ്മാര്‍ട്ടിലൂടെ വര്‍ധിപ്പിക്കുന്നു.

വികസന സദസിന്റെ ഭാഗമായി  വിജ്ഞാന കേരളം തൊഴില്‍മേള രജിസ്ട്രേഷനും അവസരമൊരുക്കി. പ്രാദേശിക തൊഴില്‍ കണ്ടെത്തല്‍, കരിയര്‍  കൗണ്‍സിലിംഗ്, വ്യക്തിഗത വികസനം തുടങ്ങിയവയെ കുറിച്ച് അറിവ് പകര്‍ന്നു. പന്തളം തെക്കേക്കര പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളടക്കം 825 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടുംബശ്രീയുമായി സഹകരിച്ചാണ് വിജ്ഞാന കേരളം തൊഴില്‍മേളയുടെ രജിസ്ട്രഷന്‍ സംഘടിപ്പിച്ചത്.