കോവിഡ് : യാത്രാനുമതി അപേക്ഷകള്‍ ഇ-മെയില്‍ വഴി നല്‍കണം

post

വയനാട്  : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്നും അന്തര്‍ സംസ്ഥാന/ജില്ല യാത്രയ്ക്കുളള അനുമതി അപേക്ഷ ഇ-മെയില്‍ വഴി സമര്‍പ്പിക്കണം. അടുത്ത ബന്ധുവിന്റെ മരണം,അടിയന്തര ചികില്‍സ ആവശ്യമുളളവര്‍,മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് യാത്രാനുമതി ലഭിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ഉളളടക്കം ചെയ്യണം. 

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് coronapasswayanad@gmail.com എന്ന വിലാസത്തിലും അന്തര്‍ ജില്ലായാത്രകള്‍ക്ക് അതത് താലൂക്ക് തഹസില്‍ദാര്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്. വൈത്തിരി താലൂക്ക് - coronapassvythiri@gmail.com, സുല്‍ത്താന്‍ ബത്തേരി താലൂക്ക് - tahsildar.sby@ gmail.com, മാനന്തവാടി താലൂക്ക് - teocmntdy@gmail.com എന്നീ വിലാസങ്ങളിലാണ് അപേക്ഷ അയക്കേണ്ടത്.

മറ്റ് ജില്ലകളില്‍ നിന്നും നിലവില്‍ വയനാട്ടില്‍ എത്തിയവര്‍ യാത്രയ്ക്കായി ജില്ലാഭരണകൂടത്തില്‍ നിന്നും അനുമതി തേടണം. വയനാട് ജില്ലയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ നിലവില്‍ എവിടെയാണോ ഉളളത് അവിടുത്തെ ജില്ലാമേധാവിയില്‍ നിന്നാണ് യാത്രാനുമതി ലഭ്യമാക്കേണ്ടത്. അനുമതിയില്ലാതെ യാത്ര ചെയ്യുന്ന വര്‍ക്കെതിരെ  നിയമനടപടികള്‍ സ്വീകരിക്കും. അവശ്യസാധനങ്ങള്‍, അവശ്യസര്‍വ്വീസുകള്‍ എന്നിങ്ങനെ ഇളവ് അനുവദിച്ചിട്ടുളള വിഭാഗക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.