മത്സ്യവിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവിലാണ് മത്സ്യവിതരണ കേന്ദ്രം നിര്‍മിച്ചത്. കുടുംബശ്രീ സിഡിഎസിനാണ് നിര്‍വഹണ ചുമതല.  

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം പി അഖില, ടി കെ ഭാസ്‌കരന്‍, മെമ്പര്‍മാരായ വി കെ രവീന്ദ്രന്‍, ടി എം രജുല, ടി ഗിരീഷ്‌കുമാര്‍, വി എ കെ ഷഹീര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, എ എസ് സുധീഷ് എന്നിവര്‍ സംസാരിച്ചു.