ചേളന്നൂര്‍ ബ്ലോക്കില്‍ കേരളോത്സവത്തിന് തുടക്കം

post

കോഴിക്കോട് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് വോളിബോള്‍ മത്സരത്തോടെ തുടക്കമായി. നരിക്കുനി സുപ്രനോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ നരിക്കുനി ഗ്രാമപഞ്ചായത്ത് ഒന്നും നന്മണ്ട ഗ്രാമപഞ്ചായത്ത് രണ്ടും സ്ഥാനം നേടി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സര്‍ജാസ് മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ മോഹനന്‍, ടി എം രാമചന്ദ്രന്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം ടി രാജു, ജിഇഒ പി ടി ഗ്രഷിന്‍, യൂത്ത് കോഓഡിനേറ്റര്‍ പി ടി അമര്‍ജിത് എന്നിവര്‍ സംസാരിച്ചു.