ലോക ടൂറിസം ദിനാചരണം: സെമിനാറും മത്സരവും സംഘടിപ്പിച്ചു

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ 'ടൂറിസവും സുസ്ഥിര പരിവര്‍ത്തനവും' വിഷയത്തില്‍ സെമിനാറും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്‍. ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി അധ്യക്ഷനായി. കിറ്റ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ബാബു രംഗരാജ് ‘ടൂറിസവും സുസ്ഥിര പരിവര്‍ത്തനവും' വിഷയത്തിലും, എഴുത്തുകാരനും സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവുമായ വിമല്‍ റോയ് 'ടൂറിസം സംസ്‌കാരം' വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സമ്മാനങ്ങള്‍ നല്‍കി. കോളജ് തലത്തിലെ സഞ്ചാര സാഹിത്യ രചനാ മത്സരത്തില്‍ സൂര്യ നന്ദന ബി പിള്ളയും, സ്‌കൂള്‍ തലത്തില്‍ അശ്വതി ആര്‍ ഉണ്ണിത്താനും വിജയികളായി. റീല്‍സ് നിര്‍മാണ മത്സരത്തില്‍ അമരീഷ് കൃഷ്ണയും, മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ എസ്.ഗൗതവും പുരസ്‌കാരങ്ങള്‍ നേടി.