കനറാ ബാങ്കിന്റെ വായ്പ ബോധവല്‍ക്കരണം; സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കനിവ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സാച്ചുറേഷന്‍ ക്യാമ്പും വായ്പ പദ്ധതികളുടെ ബോധവല്‍ക്കരണത്തിന്റെ ഉദ്ഘാടനവും സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി കനിവ് പാലിയേറ്റീവ് കെയറിന് നല്കുന്ന വാഹനത്തിന്റെ കൈമാറ്റവും കൊല്ലം മാവടി ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. ആര്.എസ്.ഇ.ടി.ഐ ഡയറക്ടര്‍ എച്ച്. നിസാറുദ്ദിന്‍ ബാങ്കിന്റെ സ്റ്റാളുകളും ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന പരിപാടികളും വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജി കടക്കാല, ബിന്ദു ജി നാഥ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി എ മുഹമ്മദ് റാസി, കനിവ് സൊസൈറ്റി ചെയര്മാന് അഡ്വ. ഡി.എസ് സുനില്‍, കനറാ ബാങ്ക് റീജിയണല്‍ ഹെഡ് എം.വി.വി.എസ്.എസ് സുബ റാവു, കാനറാ ബാങ്ക് മൈലം മാനേജര്‍ വൈ.മുഹമ്മദ് സ്വാലിഹ്, ലീഡ് ബാങ്ക് ഓഫീസര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.