ജില്ലാ ശിശുക്ഷേമസമിതിയുടെ ശാസ്ത്ര-ചരിത്ര ശില്പശാലയ്ക്ക് തുടക്കമായി

കൊല്ലം ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര ശില്പശാലയ്ക്ക് തുടക്കമായി. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍. അജിത് പ്രസാദ് അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. ചരിത്രശില്പശാലയുടെ കോഓര്‍ഡിനേറ്റര്‍ ഡി. എസ് സന്ദീപ്, അക്കാദമിക് കമ്മിറ്റി കണവീനര്‍ ദേവിക എസ്. ദേവ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ ആര്. മനോജ്, കറവൂര്‍ എല്‍ വര്‍ഗീസ്, മുന്‍ ചെയര്മാന് അഡ്വ. കെ.പി. സജി നാഥ്, വിദ്യാര്‍ഥി പ്രതിനിധികളായ ഇമ. എസ്.കൃഷ്ണന്, ആര്‍ച്ച എന്നിവര്‍ പങ്കെടുത്തു.
ശില്പശാലയുടെ ഭാഗമായി ജില്ലയിലെ ചരിത്ര പ്രാധാന്യ സ്ഥലങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. 1935ല്‍ കേരളം സന്ദര്‍ശന വേളയില്‍ അയിത്താചാരത്തിനെതിരെ ഗാന്ധിജി ഉളിയകോവിലില്‍ സ്ഥാപിച്ച കുളവും സന്ദര്‍ശിച്ചു.