കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം: വെട്ടിക്കവലയിൽ 1000 സംരംഭ രൂപീകരണ പ്രഖ്യാപനം നടത്തി

1000 കുടുംബശ്രീ കാര്‍ഷികേതര മൈക്രോസംരംഭങ്ങള്‍ : മന്ത്രി കെ ബി ഗണേഷ് കുമാര്‍
കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) പദ്ധതിയുടെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ 1000 സംരംഭ രൂപീകരണ പ്രഖ്യാപനം കൊല്ലം കരിക്കം ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര് നിർവഹിച്ചു. മികച്ച സംരംഭകരെ മന്ത്രി അനുമോദിച്ചു.
കുടുംബശ്രീ വനിതകള്‍ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ സംരംഭക മേഖലയിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
വെട്ടിക്കവല ബ്ലോക്കിലെ ആറ് കുടുംബശ്രീ സിഡിഎസുകളില്‍ നിലവില്‍ 1246 സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പത്തനാപുരം ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ജേക്കബ് മാത്യു കുരാക്കാരന്‍ സൂക്ഷ്മസംരംഭകര്ക്കായി ക്ലാസെടുത്തു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് അസിസ്റ്റന്റ് മാനേജര്‍ ഡോ. പി ആര് ദീപു കൃഷ്ണന് ഗ്രാമീണമേഖലയിലെ സ്ത്രീ സംരംഭവികസനത്തെ കുറിച്ചും ക്ലാസെടുത്തു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തലച്ചിറ അസീസ്, എബി ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ ബെന്‍സി, സിനി ജോസ്, എ. അജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ഹര്‍ഷകുമാര്‍, ബെച്ചി ബി. മലയില്‍, വിനോദിനി, എന്‍ മോഹനന്, ഒ ബിന്ദു, അനു വര്‍ഗീസ്, എസ് അനില്‍കുമാര്‍, ഗിരിജ രാജ്, കെ.എം. റജി, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര് വിമല്‍ ചന്ദ്രന്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി.ഉന്മേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.