ലൈഫ് ഭവന പദ്ധതി : വസ്തുവിന്റെ ആധാരം കൈമാറി

post

പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2025- 26 ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ക്ക് പഞ്ചായത്ത് നേരിട്ട് വാങ്ങി നല്‍കിയ വസ്തുവിന്റെ ആധാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള കൈമാറി. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. പഞ്ചായത്തില്‍ 2020-25 കാലയളവില്‍  137 പേര്‍  ഭവന നിര്‍മാണം പൂര്‍ത്തിയാക്കി. മനസോടെ ഇത്തിരി മണ്ണ് എന്ന കാമ്പയിനില്‍ നാലുപേര്‍ക്ക് സൗജന്യമായി നാല് സെന്റ് വീതം ഭൂമി പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്തി സൗജന്യമായി നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ അമിത രാജേഷ്, ജോസഫ് മാത്യു, അംഗങ്ങളായ കെ കെ വിജയമ്മ, ത്രേസ്യാമ്മ കുരുവിള, പഞ്ചായത്ത് സെക്രട്ടറി എസ് മനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.