റിപ്പബ്ലിക് ദിനാഘോഷം: പരേഡ് റിഹേഴ്‌സല്‍ ആരംഭിച്ചു

post

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 77-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ജില്ലാതല പരേഡ് റിഹേഴ്‌സല്‍ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ 25 പ്ലാറ്റൂണുകള്‍ ഉണ്ടാകും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ് നാല്, എന്‍സിസി ഒന്ന് തുടങ്ങിയ പ്ലാറ്റൂണുകള്‍ അണിനിരക്കും. ജനുവരി 24 ന് രാവിലെ എട്ടുമുതല്‍ 9.30 വരെ ഡ്രസ് റിഹേഴ്‌സല്‍ സംഘടിപ്പിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സാംസ്‌കാരിക പരിപാടികള്‍, പി റ്റി ഡിസ്‌പ്ലേ, ബാന്‍ഡ് സെറ്റ് എന്നിവ സംഘടിപ്പിക്കും.