മോട്ടോര്‍ ബോട്ട് മൃഗാശുപത്രി പ്രവര്‍ത്തനം തുടങ്ങി

post

ആലപ്പുഴ നഗരസഭയുടെ മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രി സർവീസ് നടത്തി ക്ഷീരകർഷകർക്ക് സേവനം നൽകും. വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ, ചികിത്സ, കൃത്രിമ ബീജസങ്കലനം എന്നിവയും ലഭിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് പ്രവർത്തനം. സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻഡർ എന്നിവരുടെ സേവനം ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ ബോട്ട് ജെട്ടിയ്ക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി അധ്യക്ഷയായി.