വികസനനേട്ടങ്ങളും ഭാവിപരിപാടികളുമായി തദ്ദേശ സ്ഥാപനതല വികസനസദസുകള്‍ : യോഗം ചേർന്നു

post

തദ്ദേശ സ്ഥാപനതല വികസന സദസ്സുകളുടെ സംഘാടനം സംബന്ധിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു.

മാലിന്യമുക്തി, ഭവനനിര്‍മാണം, ദാരിദ്ര്യനിര്‍മാര്‍ജനം, നൂതന പദ്ധതികള്‍ തുടങ്ങി എല്ലാ വികസനനേട്ടങ്ങളും ജനസമക്ഷം അവതരിപ്പിക്കുന്ന തദ്ദേശസ്ഥാപനതല വികസന സദസുകള്‍ക്ക് 20ന് തുടക്കമാകുമെന്ന് സംഘാടകസമിതി അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ പറഞ്ഞു.വികസനസാക്ഷ്യങ്ങളായി ചിത്ര-ലഘുചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശസ്ഥാപന ഭാരവാഹികള്‍ നാളിതുവരെയുള്ളനേട്ടങ്ങള്‍ അവതരിപ്പിക്കണം. പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപോര്‍ട്ട് സെക്രട്ടറിമാര്‍ അവതരിപ്പിക്കണം. അതുചര്‍ച്ചചെയ്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കണം. വികസനത്തിന് വിനിയോഗിക്കാന്‍ 28 ശതമാനം പണവും സര്‍ക്കാര്‍ നല്‍കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതുകൊണ്ട് ഗൗരവതരമായ ചര്‍ച്ചകള്‍നടത്തി ഭാവിവികസനനിര്‍ദേശങ്ങള്‍ക്ക് വഴിയൊരുക്കണമെന്നും പറഞ്ഞു.

ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍സംബന്ധിച്ച വിവരങ്ങള്‍നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ഹെല്‍പ് ഡെസ്‌കുകളും സദസുകളുടെ ഭാഗമാകുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.സുബോധ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അജയകുമാര്‍, ബ്‌ളോക്- ഗ്രാമപഞ്ചായത്ത് പ്രസിസന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.