പാചകവാതക അദാലത്ത് സെപ്റ്റംബർ 24 ന്

എറണാകുളം ജില്ലയിലെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം, വിതരണ ഏജൻസികളുടെ പ്രവർത്തനം എന്നിവ അവലോകനം ചെയ്യുന്നതിനും ഗാർഹികപാചകവാതക വിതരണ രംഗത്ത് ഉപഭോക്താക്കൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനുമായി സെപ്റ്റംബർ 24 രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പാചകവാതക അദാലത്ത് നടത്തും. അദാലത്തിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ ഓയിൽ കമ്പനി പ്രതിനിധികൾ, പാചകവാതക വിതരണ ഏജൻസി പ്രതിനിധികൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. എറണാകുളം ജില്ലയിലെ പാചകപാചക വിതരണവുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികൾ സെപ്റ്റംബർ 22 വൈകുന്നേരം 5 നുള്ളിൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ /സിറ്റി റേഷനിങ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.