കണ്ണൂര്‍ താലൂക്ക്തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കണ്ണൂര്‍ താലൂക്ക്തല ഏകദിന ബാങ്കേഴ്സ് മീറ്റ് റോയല്‍ ഒമര്‍സ് ഹോട്ടലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. എസ്. അജിമോന്‍ അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.എസ്. രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ആര്‍.എ.എം.പി. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ പദ്ധതികള്‍ പ്രകാരം ഏറ്റവും കൂടുതല്‍ എം എസ് എം ഇ വായ്പകള്‍ അനുവദിച്ച ബാങ്ക് മാനേജര്‍മാരെ ആദരിച്ചു. വിവിധ ബാങ്കുകളിലെ പ്രതിനിധികള്‍ ബാങ്ക് വായ്പകളെ കുറിച്ച് ക്ലാസെടുത്തു. തുടര്‍ന്ന് ബാങ്ക് പ്രതിനിധികളുമായി സംരംഭകര്‍ നേരിട്ട് സംവദിച്ചു. 93 സംരംഭകരും 20 ബാങ്ക് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍. കെ. സ്മിത, ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാനേജര്‍ ഇ ആര്‍ നിധിന്‍, എടക്കാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ അഖില്‍ എന്നിവര്‍ സംസാരിച്ചു.