ഓണ വിപണി കീഴടക്കി സപ്ലൈകോ; ജില്ലാ ഫെയറിൽ എട്ടു ദിനത്തിൽ 21 ലക്ഷത്തിലേറെ വിറ്റുവരവ്

ഓണത്തോനുബന്ധിച്ചുള്ള ഇടുക്കി ജില്ലാ ഫെയർ ആരംഭിച്ച ആഗസ്റ്റ് 26 മുതൽ ഇന്നലെ ( സെപ്റ്റബർ 2) വരെ സപ്ലൈകോ എട്ട് ദിവസം കൊണ്ട് നേടിയത് 21 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ്. ഇന്നലെ (2) വരെ 3091 ഉപഭോക്താക്കൾ ജില്ലാ ഓണം ഫെയർ നടക്കുന്ന സപ്ലൈകോ തൊടുപുഴ പീപ്പിൾസ് ബസാർ സന്ദർശിച്ചു. 21,33,777 രൂപയുടെ വിൽപ്പനയാണ് ഫെയർ അവസാനിക്കുന്നതിന് 2 ദിവസം മുൻപ് വരെ നടന്നത്. ഇതിൽ
സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പന വഴി നേടിയത് 67,7613 രൂപയാണ്. സബ്സിഡി ഇനങ്ങളിൽ മട്ട അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയ്ക്കായിരുന്നു വൻ ഡിമാൻ്റ് സോൺ മാവേലി ഇനങ്ങളായ ശർക്കര ഗോതമ്പ് പൊടി, സാമ്പാർ പൊടി എന്നിവയും കൂടുതലായി വിൽപ്പന നടന്നു. ജില്ലാ ഫെയറിന് പുറമെ നിയോജക മണ്ഡലം തലങ്ങളിൽ നാല് ഫെയറുകൾ കൂടി സപ്ലൈകോ സംഘടിപ്പിച്ചിട്ടുണ്ട്.