അടിമാലിയിൽ സപ്ലൈകോ ഓണം വിപണന മേള തുടങ്ങി

ദേവികുളം നിയോജക മണ്ഡല തല സപ്ലൈകോ ഓണം വിപണന മേളയുടെ ഉദ്ഘാടനം എ രാജ എം. എൽ. എ. നിർവഹിച്ചു. ഒൻപത് വർഷക്കാലമായി 13 ഇനങ്ങൾക്ക് സബ്സിഡി ഒരേ നിരക്കിൽ നൽകിവരുന്ന സംസ്ഥാനമാണ് കേരളമെന്നും അതോടൊപ്പമാണ് ഓണത്തോട് അനുബന്ധിച്ച് ഇത്തരം വിപണന മേളകൾ സംഘടിപ്പിക്കുന്നതെന്നും എ. രാജ എംഎൽഎ പറഞ്ഞു.എല്ലാവരും സമൃദ്ധമായി ഓണം ആഘോഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ. പറഞ്ഞു.
അടിമാലി സപ്ലൈകോ പീപ്പിൾസ് ബസാറിൽ സംഘടിപ്പിച്ച പരിപാടിയിൽ സപ്ലൈകോയുടെ ഓണക്കിറ്റിന്റെ ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ്സ് നിർവഹിച്ചു
അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അധ്യക്ഷത വഹിച്ചു.സപ്ലൈകോ മൂന്നാർ താലൂക്ക് ഡിപ്പോ അസിസ്റ്റന്റ് മാനേജർ വിപിൻ ലാൽ. എസ്, സപ്ലൈകോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മേള സെപ്റ്റംബർ നാല് വരെ നീണ്ടു നിൽക്കും. സബ്സിഡി ഉത്പന്നങ്ങൾക്ക് പുറമേ 5 മുതൽ 50 ശതമാസ് വരെ വിലക്കിഴിവിൽ 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങളും സപ്ലൈകോ മേള വഴി ലഭിക്കും.