കർഷക ദിനാചരണം: കരിയാട് കൃഷിഭവന്റെ നേതൃത്വത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു

കരിയാട് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കെ.പി മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ കയ്പ്പാട് നെൽകൃഷി ഞാറ് നട്ടു. കല്യാശ്ശേരിയിലെ തനത് കൃഷി രീതിയായ കയ്പ്പാട് നെൽകൃഷി മാതൃകയാക്കിയാണ് കർമ്മസേന അംഗങ്ങൾ നെൽകൃഷി നടത്തുന്നത്.
പടന്നക്കര മാതൃകാ അംഗൻവാടിക്ക് പരിസരത്ത് നടന്ന പരിപാടിയിൽ പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. സതീശൻ പദ്ധതി വിശദീകരണം നടത്തി. മുതിർന്ന കർഷകരായ ഗോവിന്ദൻ കിള്ളൻ്റെവിട , വി കെ മജീദ്, എൻ കെ സുരേന്ദ്രൻ, കുയ്യാൻ ഉഷ, ശ്രീധരൻ വൈദ്യർ, പി കെ രാജീവൻ, എൻ കെ രവി, കെ കെ അശോകൻ, ശ്രീജേഷ് പുതുകുളങ്ങര, പി എം ഫെറോന എന്നിവരെ എം.എൽ. എ ആദിരിച്ചു.
കരിയാട് കൃഷി ഓഫീസർ പി.വി ഫൗസിയ, ടി.കെ. ഹനീഫ, എ എം രാജേഷ്, എം ടി കെ . ബാബു, എൻ എ കരീം , ടി കെ ഹമീദ് , കെ പി ചന്ദ്രൻ , അൻവർ കക്കാട്ട്, രാജൻ ശബരി, വിനു കരിയാട്, കെ കെ ശങ്കരൻ, നാസർ ബംഗളത്ത്, കെ ദിനേശൻ , വി കെ ശോഭന , എ ജി സുജ തുടങ്ങിയവർ പങ്കെടുത്തു.