അന്താരാഷ്ട്രയുവജന ദിനാചരണം: റെഡ് റിബണ്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്രയുവജന ദിനാചരണത്തിനോടനുബന്ധിച്ച് എട്ട്, ഒന്‍പത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല എച്ച്ഐവി, എയ്ഡ്സ് ബോധവല്‍ക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സതീഷ് കെ.എന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ് ,ആരോഗ്യ കേരളം, ജില്ലാ എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റി നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
റെഡ് റിബണ്‍ ക്വിസ് മത്സരത്തില്‍ കൂമ്പന്‍പാറ എഫ്.എം.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ബിയോന ബിനു, എല്‍സ മാത്യു എന്നിവര്‍ ഒന്നാം സ്ഥാനവും വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആതിര അനില്‍കുമാര്‍, നജിയ ഫാത്തിമ എന്നിവര്‍ രണ്ടാം സ്ഥാനവും , നങ്കി സിറ്റി എസ്.എന്‍. ഹൈസ്‌കൂളിലെ അഭിനവ് വിബി, അഭിനവ് കൃഷ്ണ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനം ലഭിച്ച ടീമിന് ആഗസ്റ്റ് 11ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.
ജില്ലാ ടി ബി ഓഫീസര്‍ ഡോക്ടര്‍ ആശിഷ് മോഹന്‍കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ രാജേഷ് വി. എസ്, എ ആര്‍ ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി, ടി ബി എച്ച് ഐ വി കോര്‍ഡിനേറ്റര്‍ ബിന്ദു, ജില്ലാ മെഡിക്കല്‍ ഓഫിസിലെ ജീവനക്കാര്‍, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം ജീവനക്കാര്‍, ഐ സി റ്റി സി ജീവനക്കാര്‍, ജില്ലാ ടി ബി ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.