മണ്‍മറഞ്ഞ കാലത്തിന്റെ സ്മൃതികളുണര്‍ത്തി ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി
ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ ബ്ലോക്കിന്റെ ഇലക്ഷന്‍ സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രമായ സെന്റ്. സെബാസ്റ്റ്യന്‍ യു പി സ്‌കൂള്‍ അങ്കണത്തിലാണ് ചടങ്ങ് നടന്നത്. ഹരിത തിരഞ്ഞെടുപ്പ് സന്ദേശം പൊതുജനങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും എത്തിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഹരിത വോട്ട് വണ്ടിയുടെ ലക്ഷ്യം.
പഴയ കാലത്ത് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന കാള വണ്ടിയില്‍ കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ സന്ദേശ ബോര്‍ഡുകളും പനയോല മേഞ്ഞു തയാറാക്കിയ മേല്‍ക്കൂരയുമൊക്കെയായി മണ്‍മറഞ്ഞ കാലത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തുന്ന കാള വണ്ടിയാണ് ഹരിത വോട്ട് വണ്ടിയായി മാറിയത്.
ഓര്‍മ പുതുക്കലിനൊപ്പം വോട്ട് വണ്ടി പുതിയ തലമുറയ്ക്ക് ഹരിത ചട്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്ന് കളക്ടര്‍ ഉദ്ഘാടന പറഞ്ഞു.
എല്ലാ പൗരന്മാരും വോട്ടു ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് നിത്യ ജീവിതത്തില്‍ ഹരിത ചട്ടം പാലിക്കുന്നത്. വ്യത്യസ്തമായ സന്ദേശ പ്രചാരണ മാര്‍ഗം സ്വീകരിച്ചതിനു ജില്ലാ ശുചിത്വ മിഷനെ കളക്ടര്‍ അഭിനന്ദിച്ചു.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിസ് ജി, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു, ജില്ലാ ശുചീത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ ആര്‍, പ്രോഗ്രാം ഓഫീസര്‍ അനുമോള്‍, ടെക്‌നിക്കല്‍ കണ്‍സല്‍റ്റന്റ് അമല്‍, യങ് പ്രൊഫഷനല്‍ അഖില, റിസോഴ്സ് പേഴ്‌സണ്‍ ഷൈനി, തൊടുപുഴ ബി ഡി ഒ ബിന്ദു സി എന്‍, ഇലക്ഷന്‍ ചുമതലയുള്ള വിവിധ ഉദ്യോഗസ്ഥര്‍, അല്‍ അസര്‍ കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, സെന്റ് സെബാസ്റ്റ്യന്‍ യു പി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










