ഇ- കമ്യൂണിക്കേഷന്‍ നടത്തിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ക്ക് അവാര്‍ഡുകൾ നൽകി

post

ഇ- കമ്യൂണിക്കേഷന്‍ നടത്തിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് വിതരണം പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ ഇ കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് ഒന്നും അടൂര്‍ രണ്ടും കോഴഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.വില്ലേജ് ഓഫീസുകളില്‍ പന്തളം  ഒന്നും പള്ളിക്കല്‍ രണ്ടും റാന്നി അങ്ങാടി ഓഫീസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഇ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന താലൂക്കുകള്‍ക്കും വില്ലേജുകള്‍ക്കും വര്‍ഷത്തില്‍ രണ്ടു തവണയാണ് അവാര്‍ഡ് നല്‍കുന്നത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബീന എസ് ഹനീഫ് , ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ) ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുത്തു.